---
title: "നീറ്റ് യുജി 2026 ഫലം പുറത്ത്;11.21 ലക്ഷം പേർക്ക് യോഗ്യത, പഞ്ചാബ്-ഹരിയാനക്കാർ ഒന്നാം സ്ഥാനത്ത്"
english_title: "NEET UG 2026 Result Declared: 11.21 Lakh Qualify, Punjab and Haryana Toppers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372871/neet-ug-2026-result-declared-11-lakh-qualify-toppers"
published_at: "2026-07-17T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59b6b8a32ad_neetug.jpeg"
keywords: ["NEET UG 2026", "NEET Result", "Medical Entrance"]
---

# നീറ്റ് യുജി 2026 ഫലം പുറത്ത്;11.21 ലക്ഷം പേർക്ക് യോഗ്യത, പഞ്ചാബ്-ഹരിയാനക്കാർ ഒന്നാം സ്ഥാനത്ത്

> **Lead Summary:** **ന്യൂഡൽഹി**: നീറ്റ് യുജി 2026 പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫലങ്ങൾ neet.nta.nic.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.

## Article Content

**ന്യൂഡൽഹി**: നീറ്റ് യുജി 2026 പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫലങ്ങൾ neet.nta.nic.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.

ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിൽ 11.21 ലക്ഷം ഉദ്യോഗാർഥികൾ യോഗ്യത നേടി.

യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പേരും സ്ത്രീകളാണ്. പുരുഷന്മാരെക്കാൾ മികച്ച വിജയശതമാനം സ്ത്രീകൾക്കാണ്.

720-ൽ 715 മാർക്ക് നേടി പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പൻശുൽ ബൻസാലും സംയുക്തമായി ഒന്നാം സ്ഥാനത്തെത്തി. 690-ന് മുകളിൽ മാർക്ക് നേടിയ 138 പേരുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ 99 ശതമാനവും 17നും 19നും ഇടയിൽ പ്രായമുള്ളവരാണ്.

കാറ്റഗറി തിരിച്ചുള്ള യോഗ്യത:

- ഒബിസി-എൻസിഎൽ: 5.12 ലക്ഷം

- ജനറൽ: 2.91 ലക്ഷം

- എസ്സി: 1.59 ലക്ഷം

- എസ്ടി: 63,716

എംബിബിഎസ്, ബിഡിഎസ് അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി mcc.nic.in വഴിയാണ് നടത്തുക. സംസ്ഥാന ക്വാട്ട കൗൺസിലിംഗ് അതത് സംസ്ഥാനങ്ങളുടെ പോർട്ടലുകളിലൂടെയായിരിക്കും. ഔദ്യോഗിക വെബ്സൈറ്റുകളിൽ മാത്രം വിവരങ്ങൾ പരിശോധിക്കണമെന്ന് എൻടിഎ അറിയിച്ചു.

പ്രവേശനം വാഗ്ദാനം ചെയ്തുള്ള വഞ്ചനാപരമായ കോളുകളിൽ വീഴരുതെന്നും എൻടിഎ മുന്നറിയിപ്പ് നൽകി. എൻടിഎ ഇത്തരം കാര്യങ്ങൾക്കായി ഉദ്യോഗാർഥികളെ നേരിട്ട് ബന്ധപ്പെടാറില്ല. സംശയങ്ങൾ ഉണ്ടെങ്കിൽ neetug2026@nta.ac.in എന്ന ഇമെയിലോ 011-40759000 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372871/neet-ug-2026-result-declared-11-lakh-qualify-toppers)