---
title: "നാടിൻ്റെ ചരിത്രവും വർത്തമാനവും പുസ്തകങ്ങളാക്കി വാട്സ് ആപ്പ് കൂട്ടായ്മയായ അരവഞ്ചാൽ പെരുമ"
english_title: "Aravanjal Peruma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37288/aravanjal-peruma"
published_at: "2022-04-12T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625563fc8b750_Picsart_22-04-12_17-04-52-382.jpg"
keywords: []
---

# നാടിൻ്റെ ചരിത്രവും വർത്തമാനവും പുസ്തകങ്ങളാക്കി വാട്സ് ആപ്പ് കൂട്ടായ്മയായ അരവഞ്ചാൽ പെരുമ

> **Lead Summary:** > നാടിൻ്റെ ചരിത്രവും വർത്തമാനവും പുസ്തകങ്ങളാക്കി അരവഞ്ചാലിലെ വാട്സ് ആപ്പ് കൂട്ടായ്മയായ ''അരവഞ്ചാൽ പെരുമ" .

## Article Content

> നാടിൻ്റെ ചരിത്രവും വർത്തമാനവും പുസ്തകങ്ങളാക്കി അരവഞ്ചാലിലെ വാട്സ് ആപ്പ് കൂട്ടായ്മയായ ''അരവഞ്ചാൽ പെരുമ" .

2020 ജൂൺ മാസത്തിൽ കോവിഡ് ലോക് ഡൗൺ കാലത്ത് കക്ഷിരാഷ്ട്രീയ ജാതിമത പരിഗണനകളില്ലാതെ രൂപം കൊണ്ട കൂട്ടായ്മയാണ് അരവഞ്ചാൽ പെരുമ.

മഹാശാലയുഗ കാലത്തോളം നീളുന്ന ചരിത്രം പരാമർശിക്കുന്ന ഒരു പുസ്തകവും അരവഞ്ചാലിൻ്റെ ആധുനിക സ്ഥിതിവിവരങ്ങൾ വ്യക്തമാക്കുന്ന മറ്റൊരു പുസ്തകവുമാണ് കൂട്ടായ്മ പ്രസിദ്ധീകരിച്ചത്.

പുസ്തകത്തിൻ്റെ പ്രകാശനം ഏപ്രിൽ 16 ന് വൈകിട്ട് 3.30 ന് അരവഞ്ചാൽ ടൗണിൽ നടക്കുന്ന ചടങ്ങിൽ വച്ച് സിനിമാ സംവിധായകനും പ്രവാസി ബോർഡ് അധ്യക്ഷനും മുൻ MLA യുമായ പി.ടി. കുഞ്ഞുമുഹമ്മദ് നിർവഹിക്കും.

ടി ഐ മധുസൂദനൻ MLA അധ്യക്ഷത വഹിക്കും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മങ്ങാട് മുഖ്യാതിഥിയായിരിക്കും. പി.ശിവാനന്ദൻ ചരിത്രഗ്രന്ഥവും മണി കാടശ്ശേരിയിൽ വർത്തമാന ഗ്രന്ഥവും പരിചയപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37288/aravanjal-peruma)