---
title: "ഭൗമദിനത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ബാവലി പുഴയും തോടുകളും ശുചീകരിക്കും "
english_title: "Kelakam panjayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37291/kelakam-panjayath"
published_at: "2022-04-12T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625568252555e_Picsart_22-04-12_17-25-32-207.jpg"
keywords: []
---

# ഭൗമദിനത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ബാവലി പുഴയും തോടുകളും ശുചീകരിക്കും 

> **Lead Summary:** **കേളകം: **തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൽ ബാവലി പുഴയും തോടുകളും ഭൗമദിനമായ ഏപ്രിൽ 22 ന് ശുചീകരിക്കുന്നു.

## Article Content

**കേളകം: **തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൽ ബാവലി പുഴയും തോടുകളും ഭൗമദിനമായ ഏപ്രിൽ 22 ന് ശുചീകരിക്കുന്നു.

ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. കേളകം ക്ഷീര സംഘം ഹാളിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തോമസ് പുളിക്കക്കണ്ടം അധ്യക്ഷനായി. വൈസ് പ്രസിഡണ്ട്തങ്കമ്മ മേലേ കൂറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീവൻപാലുമി കൃഷി ഓഫീസർ കെ.ജി.സുനിൽ, സെക്രട്ടറി പി.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു. ശുചീകരണത്തിനു മുമ്പായി പുഴ നടത്തം, ജലസഭ എന്നിവയും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37291/kelakam-panjayath)