---
title: "കയർ കേരള തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ  ധനസഹായങ്ങളും പെൻഷനും വിതരണം ചെയ്തു"
english_title: " Workers Welfare Fund Grants and pensions were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37292/workers-welfare-fund-grants-and-pensions-were-distributed"
published_at: "2022-04-12T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625569ad99a12_images (27).jpeg"
keywords: []
---

# കയർ കേരള തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ  ധനസഹായങ്ങളും പെൻഷനും വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ : **കയർ കേരള തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ കയർ തൊഴിലാളികളുടെ 2022ലെ വിവിധ ധനസഹായങ്ങളും പെൻഷനും വിതരണം ചെയ്തു.

## Article Content

**കണ്ണൂർ : **കയർ കേരള തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ കയർ തൊഴിലാളികളുടെ 2022ലെ വിവിധ ധനസഹായങ്ങളും പെൻഷനും വിതരണം ചെയ്തു.

വിവാഹം, ചികിത്സ, ശവസംസ്‌കാര ധനസഹായം, അപകട മരണ ധനസഹായം തുടങ്ങിയ 3125 അപേക്ഷകർക്ക് 64.78 ലക്ഷം രൂപയും 2020-21 വിദ്യാഭ്യാസ വർഷത്തെ സ്‌കോളർഷിപ്പ് ഇനത്തിൽ 1762 വിദ്യാർഥികൾക്ക് 16.90 ലക്ഷം രൂപയും 2022 ജനുവരി മാസം വരെയുള്ള പ്രസവാനുകൂല്യ അപേക്ഷകളിൽ 15000 രൂപ പ്രകാരം 159 പേർക്കായി 23.85 ലക്ഷം രൂപയും ചേർത്ത് 105.54 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. 2022 ജനുവരി മാസം വരെ ക്ഷേമനിധിയിൽ നിന്ന് വിരമിച്ച തൊഴിലാളികളുടെ പെൻഷനും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37292/workers-welfare-fund-grants-and-pensions-were-distributed)