---
title: "കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിയില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം നിഷേധിച്ച് ടാറ്റ ഗ്രൂപ്പ്"
english_title: "Tata Group Denies Kerala Shipbuilding Project, Rejects CM's 10000 Crore Claim"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372929/tata-group-denies-kerala-shipbuilding-project-cm-claim"
published_at: "2026-07-17T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e4d1cd6a6_1000221338.jpg"
keywords: ["Tata Group", "Kerala Shipbuilding", "VD Satheesan"]
---

# കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിയില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം നിഷേധിച്ച് ടാറ്റ ഗ്രൂപ്പ്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് നിഷേധിച്ചു.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് നിഷേധിച്ചു.

കേരളത്തിലോ രാജ്യത്ത് മറ്റൊരിടത്തോ നിലവിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതി ടാറ്റ ഗ്രൂപ്പിന് ഇല്ലെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട ഒരു പദ്ധതികളും പരിഗണനയിലില്ലെന്നും കമ്പനി വ്യക്തമാക്കി.

കേരളത്തിൽ വൻകിട നിക്ഷേപം എത്തുന്നുവെന്ന നിലയിൽ മുഖ്യമന്ത്രി നേരത്തെ നടത്തിയ പ്രഖ്യാപനമാണ് ടാറ്റയുടെ വിശദീകരണത്തോടെ വിവാദമായത്. ടാറ്റ ഗ്രൂപ്പുമായി കേരള സർക്കാർ ചർച്ചകൾ നടത്തിയെന്നും കപ്പൽ നിർമാണ മേഖലയിൽ 10,000 കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

എന്നാൽ കമ്പനി തന്നെ ഇക്കാര്യം നിഷേധിച്ചതോടെ സർക്കാരിന്റെ നിക്ഷേപ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372929/tata-group-denies-kerala-shipbuilding-project-cm-claim)