---
title: "ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി"
english_title: "Kannur Railway Police Arrest Thief Who Stole Mobile From Train Passenger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372944/kannur-railway-police-arrest-mobile-thief-train"
published_at: "2026-07-17T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ec41b06fc_1000221348.jpg"
keywords: ["Kannur Railway Police", "Mobile Theft", "Train Crime"]
---

# ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച് ഓടി; കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് പിടികൂടി

> **Lead Summary:** **കണ്ണൂർ: **കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മാടായി സ്വദേശി വിജു ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

## Article Content

**കണ്ണൂർ: **കോഴിക്കോട്-മംഗലാപുരം ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മാടായി സ്വദേശി വിജു ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ട് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ മധ്യവയസ്കനാണ് മോഷണത്തിന് ഇരയായത്.

യാത്രക്കാരൻ ഒരു കവറിലാക്കി സീറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ കണ്ണൂരിൽ നിന്ന് ട്രെയിനിൽ കയറിയ വിജുവിന്റെ ശ്രദ്ധയിൽപ്പെട്ടു.

ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയതോടെ ഇയാൾ മൊബൈൽ ഫോണടങ്ങിയ കവർ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചാടി ഓടി. ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ റെയിൽവേ കൺട്രോൾ റൂമിലും റെയിൽവേ പൊലീസിലും പരാതി നൽകി.

പരാതി ലഭിച്ചയുടൻ റെയിൽവേ പൊലീസ് കണ്ണൂർ സ്റ്റേഷൻ പരിസരത്ത് തെരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചും നടത്തിയ അതിവേഗ നീക്കത്തിലാണ് വിജുവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372944/kannur-railway-police-arrest-mobile-thief-train)