---
title: "കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു"
english_title: "Theft Reported in Two Shops in Kannur City, Shutters Broken and Cash Stolen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372948/kannur-city-theft-two-shops-shutter-broken-cash-stolen"
published_at: "2026-07-17T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59eea5b1b29_1000221346.jpg"
keywords: ["Kannur Theft", "Kannur City Crime", "Kerala Police"]
---

# കണ്ണൂർ നഗരത്തിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 7100 രൂപ കവർന്നു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും മോഷണം. യോഗശാല റോഡിന് സമീപത്തെ രണ്ട് സ്ഥാപനങ്ങളിൽ കയറിയാണ് മോഷ്ടാക്കൾ പണം കവർന്നത്.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും മോഷണം. യോഗശാല റോഡിന് സമീപത്തെ രണ്ട് സ്ഥാപനങ്ങളിൽ കയറിയാണ് മോഷ്ടാക്കൾ പണം കവർന്നത്.

യോഗശാല റോഡിലെ കെ.പി. സ്വാലിഹിന്റെ ഉടമസ്ഥതയിലുള്ള സ്വാലിഹ് ഹോളിഡേയ്സ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഷട്ടർ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 2100 രൂപ ഇയാൾ കവർന്നു.

തൊട്ടടുത്തുള്ള കെ. റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എച്ച് ബുക്സിലും മോഷണം നടന്നു. ഇവിടെയും ഷട്ടറിന്റെ പൂട്ട് തകർത്താണ് അകത്ത് കയറിയത്. മേശവലിപ്പിൽ സൂക്ഷിച്ച 5000 രൂപ എടുത്താണ് മോഷ്ടാവ് സ്ഥലം വിട്ടത്.

കടയുടെ പുറത്ത് സ്ഥിരമായി നാടോടികൾ കിടന്നുറങ്ങാറുണ്ടെന്ന് സ്ഥാപന ഉടമ പറഞ്ഞു. സംഭവമറിഞ്ഞ് ടൗൺ എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372948/kannur-city-theft-two-shops-shutter-broken-cash-stolen)