---
title: "ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം"
english_title: "Kerala Health Department Orders Mandatory Training for Hospital Staff to Improve Patient Care"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372967/kerala-health-department-mandatory-training-hospital-staff-patient-friendly"
published_at: "2026-07-17T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59fd0a885ba_1000221388.jpg"
keywords: ["Kerala Health Department", "Hospital Staff Training", "Patient Friendly Hospitals"]
---

# ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആശുപത്രികളിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ആശയവിനിമയത്തിലെ പോരായ്മകളെക്കുറിച്ചും തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കൂടുതൽ രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആശുപത്രികളിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ആശയവിനിമയത്തിലെ പോരായ്മകളെക്കുറിച്ചും തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.

രോഗി പരിചരണം, കമ്മ്യൂണിക്കേഷൻ സ്കിൽ, പെരുമാറ്റ രീതി, സേവന ധാർമികത എന്നിവയിലാണ് ജീവനക്കാർക്ക് പരിശീലനം നൽകുക. മെഡിക്കൽ ഓഫീസർമാരെ ഒഴിവാക്കി മെഡിക്കൽ കോളേജ് മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള മറ്റെല്ലാ വിഭാഗം ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്.

ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർക്കും ഈ പരിശീലനം ബാധകമായിരിക്കും. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായും മനുഷ്യത്വപരമായും പെരുമാറുന്ന രീതികൾ പരിശീലനത്തിന്റെ ഭാഗമായി പഠിപ്പിക്കും. ആശുപത്രികളിലെ സേവന നിലവാരം ഉയർത്തുകയും രോഗികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372967/kerala-health-department-mandatory-training-hospital-staff-patient-friendly)