---
title: "മാങ്ങാട്ടിടം പഞ്ചായത്തിൽ നിർമിച്ച ട്രൈക്കോഡാർമ ജൈവ വളത്തിന്റെ വിതരണോദ്ഘാടനം നടന്നു"
english_title: "The distribution of organic manure was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37301/the-distribution-of-organic-manure-was-inaugurated"
published_at: "2022-04-12T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62557429d8f79_Picsart_22-04-12_18-13-45-129.jpg"
keywords: []
---

# മാങ്ങാട്ടിടം പഞ്ചായത്തിൽ നിർമിച്ച ട്രൈക്കോഡാർമ ജൈവ വളത്തിന്റെ വിതരണോദ്ഘാടനം നടന്നു

> **Lead Summary:** മാങ്ങാട്ടിടം പഞ്ചായത്തിൽ നിർമിച്ച ട്രൈക്കോഡാർമ ജൈവ വളത്തിന്റെ വിതരണോദ്ഘാടനം നടന്നു. സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. പി.രാജശേഖരൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

## Article Content

മാങ്ങാട്ടിടം പഞ്ചായത്തിൽ നിർമിച്ച ട്രൈക്കോഡാർമ ജൈവ വളത്തിന്റെ വിതരണോദ്ഘാടനം നടന്നു. സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. പി.രാജശേഖരൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഭാരതീയ ജൈവ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് മാങ്ങാട്ടിടം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൈവവളം നിർമിച്ചത്.

ട്രൈക്കോഡാർമ എന്ന പേരിലായിരുന്നു ജൈവ വളത്തിൻ്റെ നിർമ്മാണം. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ട്രൈക്കോഡാർമയുടെ വിതരണോദ്ഘാടനം നടന്നു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. സംസ്ഥാന സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. പി.രാജശേഖരൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു  പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

എഡിഎ ബിന്ദു കെ.മാത്യു, വിജേഷ് മാറോളി, എം.ഷീന, എ.സൗമ്യ, എം.റോജ, ആർ.സന്തോഷ് കുമാർ, എം.വിപിൻ, എ.വത്സൻ എന്നിവർ പ്രസംഗിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളും ഡോ. പി.രാജശേഖരൻ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37301/the-distribution-of-organic-manure-was-inaugurated)