---
title: "കൂത്തുപറമ്പ് നഗരസഭാ സി ഡി എസ്സിൻ്റെ നേതൃത്വത്തിലുള്ള വിഷു മേളക്ക്  തുടക്കമായി"
english_title: "The Vishu festival has begun"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37304/the-vishu-festival-has-begun"
published_at: "2022-04-12T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62557724c175c_Picsart_22-04-12_18-26-38-239.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭാ സി ഡി എസ്സിൻ്റെ നേതൃത്വത്തിലുള്ള വിഷു മേളക്ക്  തുടക്കമായി

> **Lead Summary:** കൂത്തുപറമ്പ് നഗരസഭാ സി ഡി എസ്സിൻ്റെ നേതൃത്വത്തിലുള്ള വിഷു മേളക്ക് മാർക്കറ്റ് പരിസരത്ത് തുടക്കമായി. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ്.ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

കൂത്തുപറമ്പ് നഗരസഭാ സി ഡി എസ്സിൻ്റെ നേതൃത്വത്തിലുള്ള വിഷു മേളക്ക് മാർക്കറ്റ് പരിസരത്ത് തുടക്കമായി. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ്.ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഗരസഭാ കൗൺസിലർമാരായ കെ.വി. രജീഷ്, ഹേമലത, സി ഡി എസ് ചെയർപേഴ്സൺ പി.ഷൈജ, ബിനീഷ് ജോയ്, കെ.അനീഷ്, സജിത തുടങിയവർ സംസാരിച്ചു. ഏപ്രിൽ 14 വരെ നടക്കുന്ന മേളയിൽ നിരവധി ഉത്പന്നങ്ങളാണ് വിൽപ്പനക്ക് എത്തിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37304/the-vishu-festival-has-begun)