---
title: "സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടക്കം; പീക്ക് സമയത്ത് നിയന്ത്രണം വരും"
english_title: "Kerala to Face Power Outage Tonight: KSEB Announces Restrictions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373040/kerala-to-face-power-outage-tonight-kseb-announces-restrictions"
published_at: "2026-07-17T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a3b95143e5_images_(7).jpeg"
keywords: ["KSEB", "Power Outage", "Kerala Electricity", "Load Shedding"]
---

# സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടക്കം; പീക്ക് സമയത്ത് നിയന്ത്രണം വരും

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിൽ ഭാഗികമായ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ബോർഡ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിൽ ഭാഗികമായ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ബോർഡ് വ്യക്തമാക്കി.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. പവർ എക്സ്ചേഞ്ചിലൂടെ കേരളത്തിന് ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.

ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കാരണം പീക്ക് സമയങ്ങളിൽ നിർബന്ധിത ലോഡ് ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്. വൈദ്യുതി ലാഭിക്കുന്നതിന് അനാവശ്യ ഉപയോഗം ഒഴിവാക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

വരും ദിവസങ്ങളിലും സ്ഥിതി തുടരാനാണ് സാധ്യത. വൈദ്യുതി ലഭ്യത മെച്ചപ്പെടുന്നതു വരെ ജനങ്ങൾ സഹകരിക്കണമെന്ന് ബോർഡ് അറിയിച്ചു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373040/kerala-to-face-power-outage-tonight-kseb-announces-restrictions)