---
title: "കണക്കുകൾ അനായാസം കൈകാര്യം ചെയ്യുന്ന കാർത്തിക്കിന്റെ മാത് മാജിക്കിൽ അമ്പരന്ന് കാണികൾ"
english_title: "Karthik with the magic of numbers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37305/karthik-with-the-magic-of-numbers"
published_at: "2022-04-12T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6255794676c86_GANITHAM 2.jpg"
keywords: []
---

# കണക്കുകൾ അനായാസം കൈകാര്യം ചെയ്യുന്ന കാർത്തിക്കിന്റെ മാത് മാജിക്കിൽ അമ്പരന്ന് കാണികൾ

> **Lead Summary:** **കണ്ണൂർ : **കണക്കുകൾ അനായാസം കൈകാര്യം ചെയ്യുന്ന കാർത്തിക്കിന്റെ മാത് മാജിക്കിൽ അമ്പരന്ന് കാണികൾ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം മെഗാ എക്‌സിബിഷനിൽ ' പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാളിന് മുന്നിലാണ് കാർത്തിക്കിന്റെ മിന്നും പ്രകടനം നടന്നത്.

## Article Content

**കണ്ണൂർ : **കണക്കുകൾ അനായാസം കൈകാര്യം ചെയ്യുന്ന കാർത്തിക്കിന്റെ മാത് മാജിക്കിൽ അമ്പരന്ന് കാണികൾ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം മെഗാ എക്‌സിബിഷനിൽ ' പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാളിന് മുന്നിലാണ് കാർത്തിക്കിന്റെ മിന്നും പ്രകടനം നടന്നത്.

എത്ര കഠിനമായ ഗണിതകുരുക്കുകളും അതിവേഗം അഴിച്ചെടുക്കും ഈ കൊച്ച് മിടുക്കൻ. അന്നൂർ യുപി സ്‌കൂളിൽ പഠിക്കുന്ന കാർത്തിക് വിവിധ സ്‌കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലുമായി ഇതിനകം 300 ൽ അധികം ഗണിതക്ലാസുകൾ കൈകാര്യം ചെയ്തു കഴിഞ്ഞു. നാലക്ക സംഖ്യകളുടെ ഗുണന ക്രിയകളടക്കം ചെയ്ത് ഉത്തരം പറയാൻ കാർത്തിക് എടുത്തത് ചോദ്യം പറഞ്ഞു തീരാനുള്ള സമയം മാത്രം. നൂറു വർഷം മുമ്പുള്ളതും അടുത്ത നൂറു വർഷത്തിനുള്ളിലെയും തിയ്യതികൾ പറഞ്ഞാൽ ഉടൻ തന്നെ അത് ഏത് ദിവസമാണെന്ന് കാർത്തിക് പറയും. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ അത്ഭുതപ്പെടുത്തിയ ഈ കൊച്ചു മിടുക്കൻ വിജയഗിരി ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകൻ രാജൻ അപ്യാലിന്റെയും കണ്ണൂർ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ കെ.വി സ്മിതയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37305/karthik-with-the-magic-of-numbers)