---
title: "കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം; ജൂലൈ 20 ന് അഭിമുഖം"
english_title: "Guest Faculty Recruitment at Govt Institute of Fashion Designing Kannur, Interview on July 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373139/kannur-govt-institute-fashion-designing-guest-faculty-recruitment-july-20"
published_at: "2026-07-18T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b1858eb232_download.jpeg"
keywords: ["Kannur", "Fashion Designing", "Job Recruitment", "Kerala Jobs"]
---

# കണ്ണൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം; ജൂലൈ 20 ന് അഭിമുഖം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം.

## Article Content

**കണ്ണൂർ: **കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഗസ്റ്റ് അധ്യാപക നിയമനം.

ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ വിഷയത്തിലേക്കാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അർഹരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ജൂലൈ 20 രാവിലെ 9.30 ന് സ്ഥാപനത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0497-2945260 എന്ന നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373139/kannur-govt-institute-fashion-designing-guest-faculty-recruitment-july-20)