---
title: "ലോകകപ്പ് ആവേശം; അർജന്റീന ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്"
english_title: "Free Bus Ride for Students in Iritty if Argentina Wins World Cup Final"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373175/iritty-harishree-bus-free-ride-students-argentina-world-cup"
published_at: "2026-07-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b38a145ca1_1000221471.jpg"
keywords: ["Harishree Bus", "Iritty", "Argentina", "World Cup Final"]
---

# ലോകകപ്പ് ആവേശം; അർജന്റീന ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്രയുമായി ഹരിശ്രീ ബസ്

> **Lead Summary:** **ഇരിട്ടി: **ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ അർജന്റീന വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്ന് പ്രഖ്യാപിച്ച് ഹരിശ്രീ ബസ്.

## Article Content

**ഇരിട്ടി: **ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ അർജന്റീന വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്ന് പ്രഖ്യാപിച്ച് ഹരിശ്രീ ബസ്.

അർജന്റീന സ്പെയിനെ നേരിടുന്ന ലോകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീന ജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച ഹരിശ്രീയുടെ എല്ലാ ബസുകളിലും വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മാനേജർ ഇർഷാദ് അറിയിച്ചു.

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്ന ഫൈനൽ മത്സരത്തിന്റെ ആവേശം പങ്കിടുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. അർജന്റീനയുടെ കടുത്ത ആരാധകരാണ് മലബാർ മേഖലയിലെ വിദ്യാർഥികളെന്നും അവർക്ക് ഒരു സന്തോഷം പങ്കുവെക്കാനാണ് ഈ തീരുമാനമെന്നും ഇർഷാദ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373175/iritty-harishree-bus-free-ride-students-argentina-world-cup)