---
title: "മണത്തണയിൽ വേൾഡ് കപ്പ് ഫൈനൽ ലൈവ് പ്രദർശനവും മെഗാ ക്വിസും"
english_title: "Manathana World Cup Final Live Screening and Mega Quiz Competition 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373204/manathana-world-cup-final-screening-mega-quiz-2026"
published_at: "2026-07-18T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b5333f3914_1000221527.jpg"
keywords: ["Manathana", "Argentina vs Spain", "Live Screening", "Football Quiz"]
---

# മണത്തണയിൽ വേൾഡ് കപ്പ് ഫൈനൽ ലൈവ് പ്രദർശനവും മെഗാ ക്വിസും

> **Lead Summary:** **ഇരിട്ടി: **ഫുട്ബോൾ ആരാധകർക്ക് ആവേശം പകരാൻ മണത്തണ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് പ്രദർശനവും മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.

## Article Content

**ഇരിട്ടി: **ഫുട്ബോൾ ആരാധകർക്ക് ആവേശം പകരാൻ മണത്തണ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് പ്രദർശനവും മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.

2026 ജൂലൈ 19 ഞായറാഴ്ച രാത്രി 10 മണിക്ക് മണത്തണ പഴശ്ശി സ്ക്വയറിൽ വെച്ചാണ് പരിപാടികൾ നടക്കുക. അർജന്റീനയും സ്പെയിനും തമ്മിലുള്ള വേൾഡ് കപ്പ് ഫൈനൽ മത്സരമാണ് വൻ സ്ക്രീനിൽ പ്രദർശിപ്പിക്കുക.

മത്സരത്തോടൊപ്പം വേൾഡ് കപ്പ് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഫുട്ബോൾ പ്രേമികൾക്ക് അറിവ് പരീക്ഷിക്കാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373204/manathana-world-cup-final-screening-mega-quiz-2026)