---
title: "വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു"
english_title: "Stray Dog Bites 5-Month-Old Baby Inside House in Malappuram Othukkungal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373230/malappuram-othukkungal-stray-dog-bites-5-month-baby"
published_at: "2026-07-18T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b6d3e53737_1000221537.jpg"
keywords: ["Malappuram", "Stray Dog Attack", "Baby Bitten"]
---

# വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

> **Lead Summary:** **മലപ്പുറം: **ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. സംഭവത്തിൽ കുഞ്ഞിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിലാണ് സംഭവം.

## Article Content

**മലപ്പുറം: **ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. സംഭവത്തിൽ കുഞ്ഞിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിലാണ് സംഭവം.

റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വീടിനകത്ത് കടന്നെത്തിയ തെരുവ് നായയാണ് കടിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിലെ മറ്റ് രണ്ട് പേർക്കും തെരുവ് നായയുടെ കടിയേറ്റു. ഇവരും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373230/malappuram-othukkungal-stray-dog-bites-5-month-baby)