---
title: "ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ"
english_title: "National Awards announced; Mammootty wins Best Actor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373245/national-awards-announced-mammootty-wins-best-actor"
published_at: "2026-07-18T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b822ad2dd4_1000181480.jpg"
keywords: []
---

# ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ

> **Lead Summary:** **ന്യൂഡൽഹി**: എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു.

## Article Content

**ന്യൂഡൽഹി**: എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു.

ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. 

ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിടുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

യാമി ഗൗതം മികച്ച നടിയായി. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്.  മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു.

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. മികച്ച മലയാള സിനിമയായി ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373245/national-awards-announced-mammootty-wins-best-actor)