---
title: "കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം;  ആധുനിക കൃഷിയെക്കുറിച്ച് കേളകത്ത് സെമിനാർ"
english_title: "Kerala Karshaka Sangham Peravoor Area Conference Seminar Held at Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373252/kerala-karshaka-sangham-peravoor-area-seminar-kelakam"
published_at: "2026-07-18T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b8b708169f_1000181581.jpg"
keywords: ["Kerala Karshaka Sangham", "Peravoor", "Kelakam", "Agriculture"]
---

# കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം;  ആധുനിക കൃഷിയെക്കുറിച്ച് കേളകത്ത് സെമിനാർ

> **Lead Summary:** **കേളകം**: കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കേളകത്ത് സെമിനാർ സംഘടിപ്പിച്ചു.

## Article Content

**കേളകം**: കേരള കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കേളകത്ത് സെമിനാർ സംഘടിപ്പിച്ചു.

`ആധുനിക കൃഷി രീതികളും ശാസ്ത്രീയ വളപ്രയോഗവും` എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

കാർഷിക വിദഗ്ധൻ മലപ്പട്ടം പ്രഭാകരൻ വിഷയം അവതരിപ്പിച്ചു. ആധുനിക കൃഷി രീതികൾ, മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനുള്ള മാർഗങ്ങൾ, ശാസ്ത്രീയമായി വളം പ്രയോഗിക്കുന്ന രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു.

കർഷക സംഘം ഏരിയ പ്രസിഡണ്ട് കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗം ഷൈലജ ചന്ദ്രൻ, കെ.ജി.വിജയപ്രസാദ്, എം.എസ്.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

കൃഷി മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്തു. നിരവധി കർഷകർ സെമിനാറിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373252/kerala-karshaka-sangham-peravoor-area-seminar-kelakam)