---
title: "ഫിഫ ലോകകപ്പ് ഫൈനൽ സർക്കാർ തിയറ്ററുകളിൽ; തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രദർശനം"
english_title: "FIFA World Cup Final Live Screening in Kerala Govt Theatres Kairali Nila"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373370/fifa-world-cup-final-live-screening-kerala-govt-theatres"
published_at: "2026-07-19T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cad55a66ba_1000221791.jpg"
keywords: ["FIFA World Cup Final", "Kerala Govt Theatres", "PC Vishnunath"]
---

# ഫിഫ ലോകകപ്പ് ഫൈനൽ സർക്കാർ തിയറ്ററുകളിൽ; തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രദർശനം

> **Lead Summary:** **തിരുവനന്തപുരം: **ഫിഫ ലോകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം സർക്കാർ ഉടമസ്ഥതയിലുള്ള കൈരളി തിയറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനമായി. സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിർദേശ പ്രകാരമാണ് ഈ തീരുമാനം.

## Article Content

**തിരുവനന്തപുരം: **ഫിഫ ലോകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം സർക്കാർ ഉടമസ്ഥതയിലുള്ള കൈരളി തിയറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനമായി. സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിർദേശ പ്രകാരമാണ് ഈ തീരുമാനം.

കായിക പ്രേമികളുടെ അഭ്യർത്ഥന പരിഗണിച്ചാണ് സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയറ്ററുകളിലാണ് പ്രദർശനം നടത്തുന്നത്.

തിരുവനന്തപുരത്ത് കൈരളി, നിള എന്നീ രണ്ട് സ്ക്രീനുകളിലും കോഴിക്കോട് ഒരു സ്ക്രീനിലും ചേർന്ന് ആകെ 3 സ്ക്രീനുകളിലായാണ് മത്സരം പ്രദർശിപ്പിക്കുക. ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373370/fifa-world-cup-final-live-screening-kerala-govt-theatres)