---
title: "എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകം;  കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മയുടെ കുറ്റസമ്മതം"
english_title: "Three-year-old boy murdered in Elappully; The mother confessed that she was strangled to death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37349/three-year-old-boy-murdered-in-elappully-the-mother-confessed-that-she-was-strangled-to-death"
published_at: "2022-04-13T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625630d62dd45_images (31).jpeg"
keywords: []
---

# എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകം;  കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മയുടെ കുറ്റസമ്മതം

> **Lead Summary:** **പാലക്കാട്**: പാലക്കാട് എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പാലക്കാട്**: പാലക്കാട് എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാവിലെയാണ് ഷമീര്‍ മുഹമ്മദ് - ആസിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്.

ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായെന്ന് പിന്നീട് ആസിയ പറഞ്ഞു. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.

ആസിയയും ഭര്‍ത്താവും കുറച്ചുകാലമായി അകന്നു കഴിയുകയാണ്. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ ഒഴിവാക്കാനാണ് ആസിയ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37349/three-year-old-boy-murdered-in-elappully-the-mother-confessed-that-she-was-strangled-to-death)