---
title: "കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ, നടന്നത് അരുംകൊല"
english_title: "Kozhikode Palayam Murder: Biju Killed with 45 Stab Wounds, Police Probe On"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373522/kozhikode-palayam-murder-biju-killed-45-stab-wounds"
published_at: "2026-07-20T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5de6f770521_1000222118.jpg"
keywords: ["Kozhikode Murder", "Palayam", "Kerala Crime"]
---

# കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ, നടന്നത് അരുംകൊല

> **Lead Summary:** **കോഴിക്കോട്: **നഗരത്തെ ഞെട്ടിച്ച് കൊലപാതകം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ 45 വെട്ടുകളേറ്റ് ബിജു എന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **നഗരത്തെ ഞെട്ടിച്ച് കൊലപാതകം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ 45 വെട്ടുകളേറ്റ് ബിജു എന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ താമസിക്കുന്ന അമ്മ ബേബിയാണ് ആദ്യം മൃതദേഹം കാണുന്നത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ശരീരത്തിൽ ആകെ 45 മുറിവുകൾ കണ്ടെത്തി. ഇതിൽ കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കുത്തുകളുണ്ട്. കറിക്കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലഹരി സംഘങ്ങളുടെ സാന്നിധ്യത്തിനെതിരെ ബിജു നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിക്കുന്നു.

എന്നാൽ ഈ ആരോപണം സിറ്റി പൊലീസ് കമ്മീഷണർ തള്ളി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

എന്നാൽ സംഭവം നടന്നിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ബിജുവിന്റെ പരിചയക്കാരിൽ നിന്ന് വിവരം ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373522/kozhikode-palayam-murder-biju-killed-45-stab-wounds)