---
title: "ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ  ഇനി ലക്ഷ്യസ്ഥാനത്തെ വിലാസം വേണ്ട"
english_title: "No more destination addresses to book train tickets"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37354/no-more-destination-addresses-to-book-train-tickets"
published_at: "2022-04-13T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62563743240f8_images (33).jpeg"
keywords: []
---

# ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ  ഇനി ലക്ഷ്യസ്ഥാനത്തെ വിലാസം വേണ്ട

> **Lead Summary:** **തിരുവനന്തപുരം: ** ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകേണ്ട സ്ഥലത്തെ വിലാസംകൂടി രേഖപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കി റെയിൽവേ.

## Article Content

**തിരുവനന്തപുരം: ** ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകേണ്ട സ്ഥലത്തെ വിലാസംകൂടി രേഖപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കി റെയിൽവേ.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നത്.

കോവിഡ് ബാധിതരായാൽ ആളെയും സമ്പർക്കവും തിരിച്ചറിയാനായിരുന്നു നടപടി. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് നിബന്ധന ഒഴിവാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37354/no-more-destination-addresses-to-book-train-tickets)