---
title: "ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്വര്‍ണം; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി"
english_title: "Gold as pellets hidden in the secret part of the body; Gold smuggler arrested at Karipur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37360/gold-as-pellets-hidden-in-the-secret-part-of-the-body-gold-smuggler-arrested-at-karipur-airport"
published_at: "2022-04-13T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62563f014ff9b_n376754184164981925553063fb1a42e9479a0144527ec7c8801ed1dfe9adea62cecff5864a266b7a3cf9e3.jpg"
keywords: []
---

# ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്വര്‍ണം; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി

> **Lead Summary:** **കോഴിക്കോട്**: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ടു കാരിയര്‍മാര്‍ അടക്കം ആറുപേര്‍ അറസ്റ്റിലായി.

## Article Content

**കോഴിക്കോട്**: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ടു കാരിയര്‍മാര്‍ അടക്കം ആറുപേര്‍ അറസ്റ്റിലായി.

രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്തിയത്.

ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലിം എന്നിവരും പൊലീസിന്റെ പിടിയിലായി. വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37360/gold-as-pellets-hidden-in-the-secret-part-of-the-body-gold-smuggler-arrested-at-karipur-airport)