---
title: "PSC ക്രമക്കേട് ; കൂടുതൽ പരീക്ഷകളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു"
english_title: "PSC Irregularity Probe Expanded, Crime Branch Seeks Details of More Exams"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373633/psc-irregularity-crime-branch-probe-expanded-kerala"
published_at: "2026-07-21T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5eefbe589b3_images_(27).jpeg"
keywords: ["PSC", "Crime Branch", "Irregularity", "Kerala PSC Exam"]
---

# PSC ക്രമക്കേട് ; കൂടുതൽ പരീക്ഷകളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം**: PSC പരീക്ഷകളിലെ ക്രമക്കേടാരോപണം വ്യാപകമായതോടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം**: PSC പരീക്ഷകളിലെ ക്രമക്കേടാരോപണം വ്യാപകമായതോടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് SIT സംഘം PSC യോട് തേടി. പിന്നോക്കവികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. PSC ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന തുടരും.

നേരത്തെ ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ആദ്യം ഉയർന്നത്. ആസൂത്രണ ബോർഡിലെ 'ചീഫ് (ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ)' തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.

ഒമ്പത് ലക്ഷത്തോളം രൂപ വാർഷിക ശമ്പളമുള്ള തസ്തികയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് PSC പരീക്ഷാ നടപടികളിൽ സംശയം ഉയരുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373633/psc-irregularity-crime-branch-probe-expanded-kerala)