---
title: "30 വർഷത്തിനു ശേഷം നിർമ്മലഗിരിയിൽ പുനഃസംഗമം; 1996 ബാച്ച് ഓർമ്മകൾ പങ്കുവച്ചു "
english_title: "Nirmalagiri College 1996 Batch Reunion: S1A Students Reunite After 30 Years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373655/nirmalagiri-college-1996-batch-reunion-koothupara"
published_at: "2026-07-21T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f050a7e353_1000185342.jpg"
keywords: ["Nirmalagiri College", "Koothuparamba", "Reunion", "Pre Degree"]
---

# 30 വർഷത്തിനു ശേഷം നിർമ്മലഗിരിയിൽ പുനഃസംഗമം; 1996 ബാച്ച് ഓർമ്മകൾ പങ്കുവച്ചു 

> **Lead Summary:** **കൂത്തുപറമ്പ്**: കേരളത്തിൽ അന്യംനിന്നുപോയ പ്രീഡിഗ്രി കലാലയ ജീവിതത്തിന് 30 വർഷം. 1996ൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നിന്ന് പടിയിറങ്ങിയ S1A ബാച്ച് വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് തുറന്ന് ഒത്തുകൂടി.

## Article Content

**കൂത്തുപറമ്പ്**: കേരളത്തിൽ അന്യംനിന്നുപോയ പ്രീഡിഗ്രി കലാലയ ജീവിതത്തിന് 30 വർഷം. 1996ൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നിന്ന് പടിയിറങ്ങിയ S1A ബാച്ച് വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് തുറന്ന് ഒത്തുകൂടി.

കോളേജിലെ പ്രീഡിഗ്രി മാത്സ് വിഭാഗത്തിലെ S1A ക്ലാസിലെ നാൽപ്പതോളം വിദ്യാർത്ഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 'റീവൈൻഡ് '96: S1A, NGC @30' എന്ന പേരിൽ നടന്ന പുനഃസംഗമത്തിനായി എത്തിയത്. 30 വർഷം മുൻപ് തങ്ങളെ പഠിപ്പിച്ച അധ്യാപകരും ഒപ്പമുണ്ടായിരുന്നു.

അവർ പഠിച്ച അതേ ക്ലാസ്റൂമിൽ നിന്നാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. അധ്യാപകരെ ആദരിക്കൽ, റീയൂണിയന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക 'ഓർമ്മച്ചെപ്പ്' പ്രകാശനം എന്നിവ നടന്നു. തുടർന്ന് 1996ലെ ക്ലാസ് ഫോട്ടോയുടെ അതേ പൊസിഷനിൽ കോളേജങ്കണത്തിൽ ഗ്രൂപ്പ് ഫോട്ടോയും എടുത്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു സെബാസ്റ്റ്യൻ, മുൻ പ്രിൻസിപ്പാൾ ഫാ. ജിയോ പുളിക്കൽ, ബർസാർ ഫാ. തോമസ് കൊച്ചുകരോട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മുൻ അധ്യാപകരായ റോയ് തോമസ്, ഒ.വി. ജോർജ്, എ.ജെ. ജോസ്, അഗസ്റ്റിൻ ജോസഫ്, ഇമ്മാനുവേൽ, ടെസ്സി അബ്രാഹം, ശിവദാസ് പി എന്നിവരെയും ആദരിച്ചു.

പൂർവ്വവിദ്യാർത്ഥിയും 'ഓർമ്മച്ചെപ്പ്' ചീഫ് എഡിറ്ററുമായ സജില ശശീന്ദ്രൻ, പ്രിജി ജോസഫ്, ജിസ്സോ ജോസ്, ജെന്നി മാത്യൂസ്, സിസ്റ്റർ റീന തുടങ്ങിയവർ സംസാരിച്ചു. ബാലഗോപാൽ ജി, ബിജി തോമസ് എന്നിവർക്ക് പ്രത്യേക ആദരം നൽകി.

പരിപാടിയുടെ രണ്ടാം ഭാഗം മട്ടന്നൂരിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ നടന്നു. ചെണ്ടമേളവും ഘോഷയാത്രയും കലാപരിപാടികളും അരങ്ങേറി. സിജോ ജോസ്, ജിയോവാനി, സുദീപൻ പുന്നാട് എന്നിവരായിരുന്നു നേതൃത്വം നൽകിയത്. എല്ലാവരും സ്വയം പരിചയപ്പെടുത്തുകയും പ്രീഡിഗ്രി കാലത്തെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373655/nirmalagiri-college-1996-batch-reunion-koothupara)