---
title: "ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ്; കണിയാമ്പറ്റ സ്കൂൾ കുട്ടികളുടെ വേറിട്ട ബോധവൽക്കരണം"
english_title: "Wayanad Students Make Anti-Drug Rocket on Moon Day at Kaniyambetta School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373731/kaniyambetta-school-students-anti-drug-rocket-moon-day"
published_at: "2026-07-21T14:45:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f38f4f0d08_1000222310.jpg"
keywords: ["Kaniyambetta", "Anti Drug Campaign", "Moon Day"]
---

# ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ്; കണിയാമ്പറ്റ സ്കൂൾ കുട്ടികളുടെ വേറിട്ട ബോധവൽക്കരണം

> **Lead Summary:** **വയനാട്: **ചാന്ദ്രദിനാഘോഷത്തെ ലഹരിക്കെതിരായ ശക്തമായ ബോധവൽക്കരണ വേദിയാക്കി മാറ്റി കണിയാമ്പറ്റ ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ.

## Article Content

**വയനാട്: **ചാന്ദ്രദിനാഘോഷത്തെ ലഹരിക്കെതിരായ ശക്തമായ ബോധവൽക്കരണ വേദിയാക്കി മാറ്റി കണിയാമ്പറ്റ ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ.

സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രതീകാത്മക റോക്കറ്റ് നിർമ്മാണം നടത്തി. എക്സൈസ് വിമുക്തി മിഷന്റെ 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.യു. സിനി അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് ഹെഡ്മിസ്ട്രസിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് അദ്ദേഹം ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ സന്ദേശം നൽകി.

സ്റ്റാഫ് സെക്രട്ടറി സോജ ഫ്രാൻസിസ്, ലഹരിവിരുദ്ധ ക്ലബ്ബ് ചുമതലയുള്ള അധ്യാപിക വി.എം. ശ്രീലത, സിവിൽ എക്സൈസ് ഓഫീസർ ഇ.ബി. അനീഷ്, സീനിയർ അസിസ്റ്റന്റ് സാലി മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ സെറ, ഡി. ശിവകാർത്തിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373731/kaniyambetta-school-students-anti-drug-rocket-moon-day)