---
title: "സിജെപി സമരത്തിന് ഐക്യദാർഢ്യം; 'എന്റെ രാഷ്ട്രീയം മാനവികത' ; ടൊവിനോ തോമസ്"
english_title: "Actor Tovino Thomas Extends Support to SFI Protest, Slams Crackdown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373737/tovino-thomas-support-sfi-protest-democracy"
published_at: "2026-07-21T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3cab75b9f_1000222329.jpg"
keywords: ["Tovino Thomas", "Student Protest", "Instagram Post"]
---

# സിജെപി സമരത്തിന് ഐക്യദാർഢ്യം; 'എന്റെ രാഷ്ട്രീയം മാനവികത' ; ടൊവിനോ തോമസ്

> **Lead Summary:** **കൊച്ചി: **സിജെപി യുടെ സമരത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന സമീപനം ശരിയല്ലെന്നും അത് രാജ്യത്തിന്റെ ഭാവിക്ക് തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

## Article Content

**കൊച്ചി: **സിജെപി യുടെ സമരത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന സമീപനം ശരിയല്ലെന്നും അത് രാജ്യത്തിന്റെ ഭാവിക്ക് തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

> "പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണ്. ഇങ്ങനെ പോയാൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ ഐക്യദാർഢ്യം. എന്റെ രാഷ്ട്രീയം മാനവികത" എന്നാണ് ടൊവിനോ കുറിച്ചത്.

ശരിയും തെറ്റും ആപേക്ഷികമാകാമെങ്കിലും ഒരു സമാധാനപരമായ പ്രതിഷേധത്തെ നേരിടേണ്ട രീതി തീർച്ചയായും ഇതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ അവരെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്നത് ഭാവിയെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്നും പോസ്റ്റിൽ പറഞ്ഞു.

> ജാതി-മത ഭേദമന്യേ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളുടെ ജനാധിപത്യ വിശ്വാസത്തെയാണ് ഇല്ലാതാക്കുന്നതെന്നും ടൊവിനോ ആരോപിച്ചു. "സമരം ചെയ്ത വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിക്കാനോ അക്രമത്തിന് മുതിരാനോ ശ്രമിച്ചോ?" എന്നും അദ്ദേഹം ചോദിച്ചു.

> വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച് അതിന്റെ അടിത്തറ തന്നെയാണെന്ന് ടൊവിനോ ഓർമ്മിപ്പിച്ചു. "എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്" എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373737/tovino-thomas-support-sfi-protest-democracy)