---
title: "കണ്ണൂർ താണയിൽ കാന്റീനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി സുനി"
english_title: "Body Found in Kannur Water Authority Canteen Identified as Suni from Kattappana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373755/kannur-thana-water-authority-body-identified-suni-kattappana"
published_at: "2026-07-21T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f4480214cf_1000222350.jpg"
keywords: ["Water Authority", "Dead Body", "Kerala Police"]
---

# കണ്ണൂർ താണയിൽ കാന്റീനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി സുനി

> **Lead Summary:** **കണ്ണൂർ: **താണ വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിനകത്തെ കാന്റീനോട് ചേർന്ന വർക്ക് ഏരിയയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി കട്ടപ്പന സ്വദേശി സുനിയുടേതെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന സുനിയുടെ മൃതദേഹത്തിന്റെ തലഭാഗം പുഴുവരിച്ച നിലയിലായിരുന്നു.

## Article Content

**കണ്ണൂർ: **താണ വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിനകത്തെ കാന്റീനോട് ചേർന്ന വർക്ക് ഏരിയയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇടുക്കി കട്ടപ്പന സ്വദേശി സുനിയുടേതെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന സുനിയുടെ മൃതദേഹത്തിന്റെ തലഭാഗം പുഴുവരിച്ച നിലയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കാന്റീൻ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഉടൻ തന്നെ ടൗൺ പോലീസിൽ വിവരം അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അടച്ച കാന്റീൻ തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ തുറന്നിരുന്നില്ലെന്നും ജീവനക്കാർ പോലീസിന് മൊഴി നൽകി.

വർഷങ്ങളായി താണയിലും പരിസര പ്രദേശങ്ങളിലുമായി വിവിധ ജോലികൾ ചെയ്തുവരുന്ന ആളാണ് സുനിയെന്ന് നാട്ടുകാർ പറഞ്ഞു. 

ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373755/kannur-thana-water-authority-body-identified-suni-kattappana)