---
title: " സിജെപി സമരത്തിന് പിന്തുണ; ജന്തർ മന്തറിൽ രാഹുൽ-പ്രിയങ്ക, 70 പേർ കസ്റ്റഡിയിൽ"
english_title: "Rahul Gandhi, Priyanka Join SFI Protest at Jantar Mantar, 70 Detained"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373781/rahul-priyanka-support-sfi-protest-jantar-mantar"
published_at: "2026-07-21T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f5828e1b92_1000222374.jpg"
keywords: ["Rahul Gandhi", "Jantar Mantar", "Congress", "Delhi Police"]
---

#  സിജെപി സമരത്തിന് പിന്തുണ; ജന്തർ മന്തറിൽ രാഹുൽ-പ്രിയങ്ക, 70 പേർ കസ്റ്റഡിയിൽ

> **Lead Summary:** **ഡൽഹി: **സിജെപി യുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെ സമരപ്പന്തലിലെത്തി. പ്രതിഷേധക്കാർക്കൊപ്പമിരുന്ന് ഇരുവരും മുദ്രാവാക്യം വിളിക്കുകയും സമരക്കാരോട് സംസാരിക്കുകയും ചെയ്തു.

## Article Content

**ഡൽഹി: **സിജെപി യുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെ സമരപ്പന്തലിലെത്തി. പ്രതിഷേധക്കാർക്കൊപ്പമിരുന്ന് ഇരുവരും മുദ്രാവാക്യം വിളിക്കുകയും സമരക്കാരോട് സംസാരിക്കുകയും ചെയ്തു.

കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രിയും സമരവേദിയിൽ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.  പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും എതിർപ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിൽ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. സോനത്തിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഭാര്യ ഗീതാഞ്ജലി ആംഗ്മോ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കോടതി നടപടിക്ക് നന്ദിയുണ്ടെന്ന് ഗീതാഞ്ജലി പ്രതികരിച്ചു.

സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 5 IPS ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റതായും ഒരു സ്പെഷ്യൽ കമ്മീഷണറും ഡിസിപിമാരും പരിക്കേറ്റവരിലുണ്ടെന്നും പോലീസ് അറിയിച്ചു. സമരക്കാർ 20 വാഹനങ്ങൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373781/rahul-priyanka-support-sfi-protest-jantar-mantar)