---
title: "വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധം; കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം"
english_title: "Welfare Party Protest in Kannur Against Student Crackdown Over NEET"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373865/welfare-party-protest-in-kannur-against-student-crackdown-over-neet"
published_at: "2026-07-22T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a604ea7adc81_kannur_eellfare.jpeg"
keywords: ["Welfare Party", "Kannur", "Student Protest", "NEET"]
---

# വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തിയതിൽ പ്രതിഷേധം; കണ്ണൂരിൽ വെൽഫെയർ പാർട്ടി സംഗമം

> **Lead Summary:** **കണ്ണൂർ:** വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ:** വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചതിനെ അപലപിച്ചുകൊണ്ടും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുമാണ് സംഗമം നടത്തിയത്.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാധിഖ് ഉളിയിൽ സമരം ഉദ്ഘാടനം ചെയ്തു.

അഡ്വ. കസ്തൂരി ദേവൻ, പള്ളിപ്രം പ്രസന്നൻ, സിപി രഹന ടീച്ചർ, വിവി ചന്ദ്രൻ മാസ്റ്റർ, ഷാജഹാൻ ഐച്ചേരി, ടിപി ജാബിദ, ഷാറോസ്സ് സജാദ്, എഫ്ഐടിയു ജില്ലാ പ്രസിഡണ്ട് സി മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു.

നാസർ തലശ്ശേരി, ശുഹൈബ് മുഹമ്മദ്, ബീന ആയിക്കര, റസാക്ക് മുണ്ടേരി, ബി ഖാലിദ് എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗകർ കേന്ദ്രസർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങളെ രൂക്ഷമായി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373865/welfare-party-protest-in-kannur-against-student-crackdown-over-neet)