---
title: "പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ക്വിസും, കയാക്കിങ് മത്സരവു  കണ്ണൂരിൽ: ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം "
english_title: "Quizzes and kayaking competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37388/quizzes-and-kayaking-competition"
published_at: "2022-04-13T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62566d3ab4cc6_Screenshot_20220413_114451.jpg"
keywords: []
---

# പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ക്വിസും, കയാക്കിങ് മത്സരവു  കണ്ണൂരിൽ: ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം 

> **Lead Summary:** കണ്ണൂർ : അന്താരാഷ്‌ട്ര പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പൈതൃക ക്വിസ്‌ മത്സരം നടത്തും. ആദ്യമത്സരം 15ന്‌ കലക്ടറുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ ഓൺലൈനായി നടക്കുമെന്ന്‌ തലശേരി സബ്‌ കലക്ടർ അനുകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

കണ്ണൂർ : അന്താരാഷ്‌ട്ര പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പൈതൃക ക്വിസ്‌ മത്സരം നടത്തും. ആദ്യമത്സരം 15ന്‌ കലക്ടറുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ ഓൺലൈനായി നടക്കുമെന്ന്‌ തലശേരി സബ്‌ കലക്ടർ അനുകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്നവർ 18ന്‌ വൈകീട്ട്‌ പയ്യാമ്പലം ബീച്ച്‌ പാർക്കിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ്‌ ഫെസ്‌റ്റിവലിനുള്ള ലോക റെക്കോഡ്‌ സ്വന്തമാക്കിയ ക്യൂ ഫാക്ടറി നോളജ്‌ സർവീസസാണ്‌ മത്സരം നടത്തുന്നത്‌.

പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. വിജയികൾക്ക്‌ ക്യാഷ്‌പ്രൈസ്‌ ലഭിക്കും. കലക്ടറുടെയും കണ്ണൂർ ഡിടിപിസിയുടെയും ഫെയ്‌സ്‌ബുക്ക്‌ പേജിലെ ഗൂഗിൾ ലിങ്കിലൂടെ മത്സരാർഥികൾക്ക്‌ രജിസ്‌റ്റർ ചെയ്യാം.

സമയപരിധി 14ന്‌ പകൽ മൂന്നുവരെ. ഫോൺ: 9544337578, 8078732320, info@dtpckannur.com. ഡിടിപിസിയുടെ ദേശീയ കയാക്കിങ്‌ ചാമ്പ്യൻഷിപ്പ് 24ന്‌ നടക്കും. പറശിനിക്കടവ് മുതൽ അഴീക്കൽവരെയാണ്‌ കയാക്കിങ്‌. സിംഗിൾ, ഗ്രൂപ്പ് ഇനങ്ങളിലായുള്ള മത്സരം രാവിലെ ഏഴിന്‌ തുടങ്ങും.

ഓൺലൈനായി ഡിടിപിസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആയിരം രൂപയാണ് ഫീസ്. കയാക്കിങ്‌ രംഗത്ത് കണ്ണൂരിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക കൂടിയാണ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

ഗ്രൂപ്പ് ഇനത്തിൽ മിക്‌സഡ് മത്സരവുമുണ്ടാകും. ഈ കാറ്റഗറിയിൽ ഒന്നാം സമ്മാനമായി അമ്പതിനായിരവും രണ്ടാം സമ്മാനമായി മുപ്പതിനായിരവും ക്യാഷ് പ്രൈസ് ലഭിക്കും. വാർത്താസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി കെ.കെ. ജിജേഷ്‌ കുമാർ, ക്യൂ ഫാക്ടറി ചീഫ്‌ പ്രൊജക്ട്‌ ഓഫീസർ എസ്‌.ബി. ഷബ്‌ന എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37388/quizzes-and-kayaking-competition)