---
title: " വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം"
english_title: "Welfare Party protest meeting in Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373964/welfare-party-protest-kannur-against-central-government-student-strike"
published_at: "2026-07-22T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a47a09b9f_welfare_party.jpg"
keywords: ["welfare party", "kannur", "student strike"]
---

#  വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ, കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

> **Lead Summary:** കണ്ണൂർ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തല്ലി ചതച്ച പോലീസ് നടപടികൾക്കെതിരെ പ്രതിഷേധ രേഖപ്പെടുത്തിക്കൊണ്ടും വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെൽഫെയർ പാർട്ടി കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാധിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തല്ലി ചതച്ച പോലീസ് നടപടികൾക്കെതിരെ പ്രതിഷേധ രേഖപ്പെടുത്തിക്കൊണ്ടും വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെൽഫെയർ പാർട്ടി കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാധിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.

അഡ്വ.കസ്തൂരി ദേവൻ, പാർട്ടി നേതാക്കളായ പള്ളിപ്രം പ്രസന്നൻ, സിപി രഹന ടീച്ചർ, വിവി ചന്ദ്രൻ മാസ്റ്റർ, ഷാജഹാൻ ഐച്ചേരി, ടിപി ജാബിദ, ഷാറോസ്സ് സജാദ്, എഫ്ഐടിയു ജില്ലാ പ്രസിഡണ്ട് സി മുഹമ്മദ് ഇംതിയാസ്, എന്നിവർ സംസാരിച്ചു. നാസർ തലശ്ശേരി, ശുഹൈബ് മുഹമ്മദ്, ബീന ആയിക്കര, റസാക്ക് മുണ്ടേരി, ബി ഖാലിദ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373964/welfare-party-protest-kannur-against-central-government-student-strike)