---
title: "നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി അപേക്ഷ"
english_title: "Nithin Raj Death Case: Police Seek Court Permission to Re-arrest Dr. MK Ram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374048/nithin-raj-case-dr-mk-ram-rearrest-permission"
published_at: "2026-07-23T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61949a65631_nithinraj.jpeg"
keywords: ["Nithin Raj", "Dr MK Ram", "Anjarakkandy Dental College", "Thalassery Court"]
---

# നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി അപേക്ഷ

> **Lead Summary:** **തലശേരി**: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

## Article Content

**തലശേരി**: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

തലശേരി എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അനുമതി ലഭിക്കുന്ന പക്ഷം അന്വേഷണ സംഘം ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്തേക്കും.

മുൻപ് നടത്തിയ അറസ്റ്റിലെ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പുതിയ അപേക്ഷയുമായി കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374048/nithin-raj-case-dr-mk-ram-rearrest-permission)