---
title: "ഇന്ന്‌ രാത്രി സ്വിഫ്റ്റ് ബസ്സുകൾ കണ്ണൂരിൽനിന്നും തിരുവന്തപുരത്തേക്ക് "
english_title: "Swift buses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37405/swift-buses"
published_at: "2022-04-13T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62567aed5c35c_Screenshot_20220413_125425.jpg"
keywords: []
---

# ഇന്ന്‌ രാത്രി സ്വിഫ്റ്റ് ബസ്സുകൾ കണ്ണൂരിൽനിന്നും തിരുവന്തപുരത്തേക്ക് 

> **Lead Summary:** കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസ്സുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി.

## Article Content

കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസ്സുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി.

ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനുമാണ് സർവീസ് നടത്തിയത്. തിരുവന്തപുരത്തേക്ക് കോട്ടയം വഴി വൈകീട്ട് 4.30-നും അഞ്ചിനുമാണ് സർവീസ്.

ബുധനാഴ്ച രാത്രി എട്ടിനും ഒൻപതിനും കണ്ണൂരിൽനിന്നും സുൽത്താൻബത്തേരിയിൽനിന്നുമുള്ള സ്വിഫ്റ്റ് ബസ്സുകളും കോഴിക്കോടുവഴി തിരുവനന്തപുരത്തേക്ക് പോവും.

ഇപ്പോൾ ബെംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസ്സുകൾക്കു പകരം വൈകാതെ സ്വിഫ്റ്റ് സർവീസ് തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37405/swift-buses)