---
title: "കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച അജ്മലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും"
english_title: "Ajmal, 28, Drowns in Kannadiparambu Temple Pond, Funeral Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374060/kannadiparambu-temple-pond-drowning-ajmal-dies"
published_at: "2026-07-23T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a619f3e871d7_kannur.jpeg"
keywords: ["Kannadiparambu", "Temple Pond", "Narat"]
---

# കണ്ണാടിപ്പറമ്പ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച അജ്മലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

> **Lead Summary:** **കണ്ണാടിപ്പറമ്പ്:** കണ്ണാടിപ്പറമ്പിലെ ക്ഷേത്രക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ ആണ് ദാരുണമായി മരിച്ചത്.

## Article Content

**കണ്ണാടിപ്പറമ്പ്:** കണ്ണാടിപ്പറമ്പിലെ ക്ഷേത്രക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ ആണ് ദാരുണമായി മരിച്ചത്.

ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം കുളിച്ച ശേഷം മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. അജ്മലിന് നീന്തൽ അറിയില്ലായിരുന്നു.

അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെ മകനാണ് അജ്മൽ. മൃതദേഹം ഇന്ന് വ്യാഴ്ച നാറാത്ത് മന്നയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374060/kannadiparambu-temple-pond-drowning-ajmal-dies)