---
title: "സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ"
english_title: "CM College Wayanad UG Induction Ceremony Held, MLA Usha Vijayan Inaugurates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374074/cm-college-wayanad-ug-induction-2026-usha-vijayan"
published_at: "2026-07-23T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ad02db248_panamaram.jpeg"
keywords: ["CM College Wayanad", "Panamaram", "Usha Vijayan", "Anti Drug"]
---

# സി.എം കോളേജ് വയനാടിൽ ബിരുദ പ്രവേശനോത്സവം; ലഹരിക്കെതിരെ ശബ്ദിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് എംഎൽഎ

> **Lead Summary:** **പനമരം**: സി.എം കോളേജ് വയനാടിന്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആരംഭിച്ചു.

## Article Content

**പനമരം**: സി.എം കോളേജ് വയനാടിന്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആരംഭിച്ചു.

മാനന്തവാടി എംഎൽഎ ഉഷ വിജയൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി മാറാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.

മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും അതിനെതിരെ ശബ്ദിക്കുന്നതിനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

സി.എം കോളേജ് ഡയറക്ടർ ടി.കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു മുഖ്യ അതിഥിയായിരുന്നു.

ഡോ. അമീർ ഹസൻ, ഡോ. മൻസൂർ അലി, റഷീദ് പുന്നശ്ശേരി, പ്രിൻസിപ്പൽ ഡോ. ഷാഫി പുൽപ്പാറ, വൈസ് പ്രിൻസിപ്പൽ ജാബിർ അലി, അഡ്മിനിസ്ട്രേറ്റർ ഉവൈസ് ടി.കെ, ഉനൈസ് ടി.എ, രജിത പി.ആർ, ഷിബു കൃഷ്ണൻ, ആതിര പി, വിദ്യ വിശ്വനാഥ്, അമീറ യു. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374074/cm-college-wayanad-ug-induction-2026-usha-vijayan)