---
title: "പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം"
english_title: "Demand for Bus Service on Pilakkavu-Chirakkara Route: Memorandum Submitted to MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374078/pilakkavu-chirakkara-bus-service-demand-mla-ushavijayan"
published_at: "2026-07-23T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Pilakkavu", "Chirakkara", "Mananthavady", "Usha Vijayan MLA", "KSRTC"]
---

# പിലാക്കാവ്-ചിറക്കര റൂട്ടിൽ ബസ് സർവ്വീസ് വേണം; എംഎൽഎക്ക് ജനകീയ കൂട്ടായ്മ നിവേദനം

> **Lead Summary:** **മാനന്തവാടി: **പിലാക്കാവ്-വട്ടർകുന്ന്-ചിറക്കര-പണിച്ചിപ്പാലം റൂട്ടിൽ ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനന്തവാടി എംഎൽഎ ഉഷ വിജയന് നിവേദനം നൽകി.

## Article Content

**മാനന്തവാടി: **പിലാക്കാവ്-വട്ടർകുന്ന്-ചിറക്കര-പണിച്ചിപ്പാലം റൂട്ടിൽ ബസ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനന്തവാടി എംഎൽഎ ഉഷ വിജയന് നിവേദനം നൽകി.

പ്രദേശത്തെ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

നിലവിൽ കൃത്യമായ ബസ് സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.

വർഷങ്ങളായി മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ യാത്രാദുരിതം അനുഭവിക്കുകയാണ്. പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തിയാണ് നിവേദനം എംഎൽഎയ്ക്ക് കൈമാറിയത്.

പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി നിഷാദ് ചിറക്കര, ഫൈസൽ പഞ്ചാരക്കൊല്ലി എന്നിവരാണ് നിവേദനം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374078/pilakkavu-chirakkara-bus-service-demand-mla-ushavijayan)