---
title: "രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം"
english_title: "UDF Protest in Vellamunda Against Arrest of Rahul Gandhi and Priyanka Gandh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374080/vellamunda-udf-protest-rahul-priyanka-arrest"
published_at: "2026-07-23T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61aef30c805_wayanad.jpeg"
keywords: ["Vellamunda", "UDF", "Protest", "Rahul Gandhi", "Priyanka Gandhi"]
---

# രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം: വെള്ളമുണ്ടയിൽ യുഡിഎഫ് പ്രകടനം

> **Lead Summary:** **വെള്ളമുണ്ട: **രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിലും അകാരണമായി മർദ്ദിച്ചതിലും പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

## Article Content

**വെള്ളമുണ്ട: **രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിലും അകാരണമായി മർദ്ദിച്ചതിലും പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

വെള്ളമുണ്ട പഞ്ചായത്ത് ചെയർമാൻ മോയി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

കൺവീനർ ഷാജി ജേക്കബ്, ടി.കെ. മമ്മൂട്ടി, എം. ലതിക, ഒ.ടി. മുഹമ്മദ് ഉനൈസ്, സി.സി. അബ്ദുള്ള, സലിം കേളോത്ത്, ഉസ്മാൻ പള്ളിയാൽ, ഇ.വി. സിദ്ദീഖ്, എൻ.കെ. പുഷ്പലത, സക്കീന കുടുവ, കെ.കെ.സി റഫീഖ്, എം.ജെ. ജിൽസമ്മ എന്നിവർ പ്രസംഗിച്ചു.

ജോസ് മാഞ്ചേരി, മോയി കട്ടയാട്, ചന്തു പുല്ലോറ, എ.സി. ജിൻഷാദ്, ലേഖ പുരുഷോത്തമൻ, ഐ.സി. തോമസ്, ജോയി പള്ളിപ്പുറം, റഷീദ് എ.കെ, പി. വിജയൻ, സാജു എം.എം, നിസാർ പുലിക്കാട്, ഷാജി പനമട, ബിജു കായപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374080/vellamunda-udf-protest-rahul-priyanka-arrest)