---
title: "നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് - പിണറായി വിജയൻ "
english_title: "Pinarayi Vijayan Demands Dharmendra Pradhan Resignation Over NEET Row"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374110/pinarayi-vijayan-neet-dharmendra-pradhan-resignation"
published_at: "2026-07-23T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61d1fe3e7ed_1000222548.jpg"
keywords: ["Pinarayi Vijayan", "NEET Scam", "Dharmendra Pradhan"]
---

# നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട് - പിണറായി വിജയൻ 

> **Lead Summary:** **ഡൽഹി: **NEET പരീക്ഷയിലെ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. SFIയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഡൽഹി: **NEET പരീക്ഷയിലെ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. SFIയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

> "മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും കേന്ദ്രസർക്കാർ മടിക്കുന്നു. ഡൽഹിയിൽ പോലീസിന്റെ അതിക്രമം നടക്കുന്നത് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്" എന്ന് പിണറായി വിജയൻ ആരോപിച്ചു.

വിദ്യാർത്ഥികൾ ഉയർത്തുന്നത് ന്യായമായ ആവശ്യമാണെന്നും ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

> NSUI ഡൽഹി പ്രക്ഷോഭത്തിൽ ഇല്ലെന്നും KSU ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ലെന്നും പിണറായി വിമർശിച്ചു. "എന്നാൽ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർത്ഥികൾ ഒഴുകിയെത്തി. രാഹുൽ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നു" എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ NEET ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നാലാം ദിനവും പാർലമെന്റ് സ്തംഭിപ്പിച്ചു. വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374110/pinarayi-vijayan-neet-dharmendra-pradhan-resignation)