---
title: "PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്"
english_title: "PSC Exam Irregularities Probe: Primary Report to be Submitted to DGP Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374119/psc-exam-irregularities-primary-report-dgp-tomorrow"
published_at: "2026-07-23T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61d9676451f_1000222565.jpg"
keywords: ["PSC", "Exam Irregularities", "Planning Board", "Crime Branch"]
---

# PSC പരീക്ഷാ ക്രമക്കേട് അന്വേഷണം; പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക്

> **Lead Summary:** **തിരുവനന്തപുരം: **PSC പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. കേസെടുക്കണോ എന്ന കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഡിജിപി എടുക്കും.

## Article Content

**തിരുവനന്തപുരം: **PSC പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. കേസെടുക്കണോ എന്ന കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഡിജിപി എടുക്കും.

ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. KAS, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷകളിലെ ക്രമക്കേടുകൾക്കൊപ്പം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയിലെ ക്രമക്കേടും സംഘം പരിശോധിക്കുന്നുണ്ട്.

SIT ക്ക് ഇതുവരെ നാൽപ്പതോളം പരാതികൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം PSC ആസ്ഥാനത്ത് SIT പരിശോധന നടത്തിയിരുന്നു. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളാണ് ഐടി വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചത്.

ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ചിന് PSC കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റ് എന്നിവയടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374119/psc-exam-irregularities-primary-report-dgp-tomorrow)