---
title: "നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി"
english_title: "Major Ravi Slams NEET Protests, Alleges Foreign Funding Behind Stir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374126/major-ravi-neet-protest-foreign-funding-mohanlal-daughter"
published_at: "2026-07-23T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61def382615_1000222572.jpg"
keywords: ["Major Ravi", "NEET Protest", "Mohanlal Daughter"]
---

# നീറ്റ് സമരത്തിന് പിന്നിൽ വിദേശ ഫണ്ടിങ്; മോഹൻലാലിന്റെ മകൾക്ക് രാഷ്ട്രീയ അറിവില്ല - മേജർ രവി

> **Lead Summary:** **തിരുവനന്തപുരം: **NEET പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകൻ മേജർ രവി. NEET നെ കുറിച്ച് അറിവില്ലാത്തവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **NEET പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകൻ മേജർ രവി. NEET നെ കുറിച്ച് അറിവില്ലാത്തവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

> "സമരത്തിൽ വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് താൽപര്യങ്ങളുള്ള ചിലരാണ്. നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇത്തരം സമരത്തിന് പോകില്ല. CBSE യുടെയോ NEET ന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്" എന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

> സമരരംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു. "NEET വിഷയത്തേക്കാൾ ഉപരി ‘മോദിയെ പുറത്താക്കുക’, ‘ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. ചോദ്യപേപ്പർ ചോർച്ച ഇന്നും ഇന്നലെയും ഉണ്ടായതല്ല. കോൺഗ്രസ് ഭരണകാലത്ത് എത്രയോ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> "ഇന്ത്യയിൽ പാർലമെന്റ് ആക്രമിക്കാൻ പോകാൻ ഈ പിള്ളേരെ കൊണ്ട് സാധിക്കില്ല. എന്നിട്ടും പോയി പോലീസിന്റെ വണ്ടി തകർക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്താൽ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല" എന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്റെ മകൾ വിസ്മയയുടെ പ്രതികരണം SFI ക്കുള്ള പിന്തുണയല്ലെന്നും വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ലെന്നും വൈകാരികമായി പോസ്റ്റ് ഇട്ടതാണെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

> "യുഎസിലിരുന്നാണ് സമരത്തിന് തുടക്കമിട്ടത്. യുഎസ് ഫണ്ടിങ്ങാണ് സമരത്തിനുള്ളത്. ഇതിനു പിന്നിൽ ജോർജ് സോറോസിനെ പോലുള്ളവരുടെ വിദേശ ഫണ്ടിങ്ങും ഇന്ത്യക്കെതിരായ ഗൂഢാലോചനയുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374126/major-ravi-neet-protest-foreign-funding-mohanlal-daughter)