---
title: "വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു"
english_title: "Parent Awareness Class at Vekalam AUPS School: Focus on Child Personality Development"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374181/vekalam-aups-parent-awareness-class-baasith-rahmani"
published_at: "2026-07-23T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62168840476_IMG-20260723-WA0053(1).jpg"
keywords: ["Vekkalam", "Aups", "Peravoor"]
---

# വേക്കളം സ്ക്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു

> **Lead Summary:** വേക്കളം: കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തോടൊപ്പം മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് രക്ഷിതാക്കളുടെ പങ്ക് എത്രത്തോളം പ്രധാനമാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ക്ലാസിന്റെ ലക്ഷ്യം.

## Article Content

വേക്കളം: കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തോടൊപ്പം മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് രക്ഷിതാക്കളുടെ പങ്ക് എത്രത്തോളം പ്രധാനമാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ക്ലാസിന്റെ ലക്ഷ്യം.

പ്രധാന അധ്യാപിക ബിന്ദു ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷാജി കെ അധ്യക്ഷത വഹിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും പാരന്റിംഗ് കോച്ചും പ്രചോദനാത്മക പ്രഭാഷകനുമായ ബാസിത് റഹ്മാനി മോളൂർ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.

രക്ഷിതാക്കളുമായി നേരിട്ട് സംവദിച്ച അദ്ദേഹം കുട്ടികളോടുള്ള സമീപനം, വളർത്തൽ രീതികൾ, ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾ, പഠനത്തിലെ സമ്മർദ്ദം കൈകാര്യം ചെയ്യൽ എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. കുട്ടികളെ മനസ്സിലാക്കാനും അവരുമായി നല്ല ബന്ധം കെട്ടിപ്പടുക്കാനുമുള്ള പ്രായോഗിക മാർഗങ്ങളും അദ്ദേഹം പങ്കുവെച്ചു.

റിട്ടയർഡ് ഹെഡ്മാസ്റ്റർ രാജീവൻ കെ.പി, സ്കൂൾ മാനേജർ ഷിബു സി.എം, അധ്യാപകരായ നിഷ വി.ഐ, അനുശ്രീ ജി, മദർ പി.ടി.എ പ്രസിഡന്റ് വിജിഷ എം എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374181/vekalam-aups-parent-awareness-class-baasith-rahmani)