---
title: "കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം"
english_title: "KSU's education strike is complete in the Peravoor area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374207/ksus-education-strike-is-complete-in-the-peravoor-area"
published_at: "2026-07-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6236c3c8317_WhatsApp_Image_2026-07-23_at_20.41.28.jpeg"
keywords: ["കെഎസ്‍യു", "ksu", "education strike", "peravoor"]
---

# കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പേരാവൂർ മേഖലയിൽ സമ്പൂർണ്ണം

> **Lead Summary:** പേരാവൂർ : നെറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിനെതിരെ കേന്ദ്ര സർക്കാർ നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന്റെ ഭാഗമായി പേരാവൂർ മേഖലയിലെ മണത്തണ ഗവണ്മെന്റ് ഹയർസെക്കന്ററി, തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർസെക്കന്ററി, കൊളക്കാട് സാന്തോം ഹയർസെക്കന്ററി, കേളകം സെന്റ് തോമസ് ഹയർസെക്കന്ററി, എന്നിങ്ങനെ ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ചില്ല

## Article Content

പേരാവൂർ : നെറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിനെതിരെ കേന്ദ്ര സർക്കാർ നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് കെഎസ്‍യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന്റെ ഭാഗമായി പേരാവൂർ മേഖലയിലെ മണത്തണ ഗവണ്മെന്റ് ഹയർസെക്കന്ററി, തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർസെക്കന്ററി, കൊളക്കാട് സാന്തോം ഹയർസെക്കന്ററി, കേളകം സെന്റ് തോമസ് ഹയർസെക്കന്ററി, എന്നിങ്ങനെ ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ചില്ല

കെഎസ്‍യു പേരാവൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ വേദ വ്യാസ്, കേളകം മണ്ഡലം വൈസ് പ്രസിഡന്റ്‌ എബിൻ ബാബു, പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ അഫ്രോൺ പ്രമോദ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം ഭാരവാഹികളായ ഫൈനാസ് പേരാവൂർ, സാജിർ പേരാവൂർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374207/ksus-education-strike-is-complete-in-the-peravoor-area)