---
title: "പിക്കപ്പ് വാൻ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; കടയിലുള്ളവർ അത്‌ഭുതകരമായി രക്ഷപ്പെട്ടു"
english_title: "The pickup van rushed into the building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37425/the-pickup-van-rushed-into-the-building"
published_at: "2022-04-13T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62568f756434b_Picsart_22-04-13_14-22-20-286.jpg"
keywords: []
---

# പിക്കപ്പ് വാൻ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; കടയിലുള്ളവർ അത്‌ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:**  കൂത്തുപറമ്പ്:- മമ്പറത്ത് പിക്കപ്പ് വാൻ റേഷൻ കടയും വെൽഡിങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. റേഷൻ കടയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

 കൂത്തുപറമ്പ്:- മമ്പറത്ത് പിക്കപ്പ് വാൻ റേഷൻ കടയും വെൽഡിങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. റേഷൻ കടയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തലശ്ശേരി ഭാഗത്തുനിന്ന്‌ അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റേഷൻ കടയും വെൽഡിങ് ഷോപ്പും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

റേഷൻ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട ബൈക്കിൽ ഇടിച്ച് അതിന് മുകളിലൂടെ കയറിയാണ് വാൻ കെട്ടിടത്തിലേക്ക് കയറിയത്. ബൈക്കിന് മുകളിലൂടെ കയറിയതുകൊണ്ടാണ് വാനിന്റെ വേഗം കുറഞ്ഞത്.

ഇത് അപകടത്തിന്റെ ആക്കം കുറച്ചു. കെട്ടിടത്തിന്റെ മുന്നിലെ ഷീറ്റിട്ടിരുന്ന ഇരുമ്പ് കമ്പി തകർന്നു. വാനിന്റെ ഗ്ലാസ് തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇറച്ചിയുമായി പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. റേഷൻ കടയിലുണ്ടായിരുന്ന എ.എം.ശ്രീനിവാസന് നിസാര പരിക്കേറ്റു.

കെട്ടിടത്തിനുമുന്നിൽ സാധാരണ വെൽഡിങ് തൊഴിലാളികൾ പണിയെടുക്കാറുണ്ടെങ്കിലും അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37425/the-pickup-van-rushed-into-the-building)