---
title: "പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി"
english_title: "Payyannur Toddler Death Case: Family Alleges Delay in Probe, To Meet CM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374284/payyannur-toddler-death-treatment-lapse-family-protest"
published_at: "2026-07-24T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62fa61d7c08_payyannur.jpeg"
keywords: ["Payyannur", "Kannur", "Devansh Shaurya", "Baby Memorial"]
---

# പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി

> **Lead Summary:** **കണ്ണൂർ**: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

## Article Content

**കണ്ണൂർ**: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് എം.പി രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം പറഞ്ഞു.

ജില്ലാതല വിദഗ്ധ സമിതിയിൽ ഭൂരിഭാഗം അംഗങ്ങളും ചികിത്സാ വീഴ്ച ശരിവച്ചതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാനതല സമിതി റിപ്പോർട്ട് വൈകുമെന്ന ആശങ്കയും അവർക്കുണ്ട്.

ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്.

ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.

പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റിരുന്നു.

സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമായി. പിന്നീട് കണ്ണൂർ ബി.എം.എച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374284/payyannur-toddler-death-treatment-lapse-family-protest)