#Aralam #Elephant Attack #Kannur #Human Wildlife Conflict
ആറളം: ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11-ൽ മോഴയാനയുടെ ആക്രമണത്തിൽ വീടും പരിസരവും തകർന്നു.
പ്ലോട്ട് നമ്പർ 114-ൽ താമസിക്കുന്ന മായ സനിലിൻ്റെ വീടിന് നേരെയാണ് പുലർച്ചെ 3 മണിയോടെ മോഴയാന എത്തിയത്.
ആക്രമണത്തിൽ വീടിൻ്റെ മുന്നിലെ ഷെഡ്ഡും വീട്ടുപകരണങ്ങളും പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന 7 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
Content Highlight: Wild Elephant Creates Panic in Aralam Rehabilitation Area, Damages House











.jpeg)




















