---
title: "പയ്യന്നൂർ കേളോത്ത് ജെംസ് കിഡ്സ് സമീപത്തെ വൻമരം കടപുഴകി വീണു"
english_title: "The big tree fell down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37435/the-big-tree-fell-down"
published_at: "2022-04-13T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62569d11b3e29_Picsart_22-04-13_15-20-42-652.jpg"
keywords: []
---

# പയ്യന്നൂർ കേളോത്ത് ജെംസ് കിഡ്സ് സമീപത്തെ വൻമരം കടപുഴകി വീണു

> **Lead Summary:** പയ്യന്നൂർ കേളോത്ത് ജെംസ് കിഡ്സ് സമീപത്തെ വൻമരം കടപുഴകി വീണു. ഇന്നു രാവിലെയോടെയാണ് സംഭവം നടന്നത്. ആ സമയത്ത് പരിസരങ്ങളിൽ ആരുംതന്നെ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് വഴിമാറി പോയത്.

## Article Content

പയ്യന്നൂർ കേളോത്ത് ജെംസ് കിഡ്സ് സമീപത്തെ വൻമരം കടപുഴകി വീണു. ഇന്നു രാവിലെയോടെയാണ് സംഭവം നടന്നത്. ആ സമയത്ത് പരിസരങ്ങളിൽ ആരുംതന്നെ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് വഴിമാറി പോയത്.

പയ്യന്നൂർ കേളോത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലെ വൻ മരം കടപുഴകി വീണു. മരം പൊട്ടി വീണത് കാരണം വൈദ്യുതിബന്ധം തകരാറിലായി. വൈദ്യത ലൈൻ പൊട്ടിവീണത് സമീപവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.

കെഎസ്ഇബി അധികൃതർ സംഭവസ്ഥലത്തെത്തി പവർ സപ്ലൈ കട്ട് ചെയ്തതിനാൽ വൻ ദുരന്തം വഴിമാറി പോയി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ഗതാഗത തടസ്സം സൃഷ്ടിച്ച മരം റോഡിൽ നിന്ന് എടുത്തു മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37435/the-big-tree-fell-down)