adimage

നിതിൻ രാജ് കേസ്: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ കടുത്ത വിമർശനം

നിതിൻ രാജ് കേസ്: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ കടുത്ത വിമർശനം
2026-07-24T14:43:00 | By Remya Raveendran
#Nitin Raj #High Court #Justice A Badarudeen

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ അതിരൂക്ഷ വിമർശനം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനും കോടതി നിർദ്ദേശം നൽകി.

പ്രതിയായ ഡോക്ടർ എം.കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് ഡിവൈഎസ്പിയെയും എസ്പിയെയും ഹൈകോടതി നേരിട്ട് വിളിച്ചു വരുത്തിയത്. "ഇത്രയും പ്രധാനപ്പെട്ട കേസിൽ എങ്ങനെയാണ് ഇത്തരമൊരു പിഴവ് സംഭവിച്ചത്? പ്രതിയെ രക്ഷപ്പെടുത്താനല്ലേ നിങ്ങൾ ശ്രമിച്ചത്" എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഡിവൈഎസ്പിയോട് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണോ ഇങ്ങനെ ചെയ്തതെന്നും കോടതി ചോദിച്ചു.

കേസിന്റെ കാര്യങ്ങളിൽ കൃത്യമായി മേൽനോട്ടം നടത്തുന്നതിൽ എസ്പിക്കും വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. "ചില കേസുകളിൽ പോലീസിന്റെ ഇടപെടൽ പരിതാപകരമാണ്. പ്രമാദമായ കേസുകളിൽ പോലും പ്രതിയെ പിടികൂടണമെങ്കിൽ കോടതി ഇടപെടേണ്ട ഗതികേടാണ്" എന്നും ജസ്റ്റിസ് നിരീക്ഷിച്ചു.

ഈ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതി തന്നെ അന്വേഷണത്തിന് ഉത്തരവിടുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. "സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ കോടതികൾ ഇവിടെയുണ്ട്. നീതി അന്യം നിന്ന് പോയിട്ടില്ല" എന്നും കോടതി ഓർമിപ്പിച്ചു.

Content Highlight: High Court Slams Crime Branch DySP and SP in Nitin Raj Death Case

#Nitin Raj #High Court #Justice A Badarudeen

Next TV

Related Stories
കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം  25, 26 തീയതികളിൽ നടക്കും

Jul 24, 2026 03:41 PM

കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ നടക്കും

കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ജൂലൈ 25, 26ന് കണ്ണൂരിൽ. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം...

Read More >>
പി.ടി. തോമസ് മുൻപ് വ്യാജ ആരോപണം ഉന്നയിച്ചു; അന്ന് നടപടി എടുത്തില്ലെന്ന് പി.കെ. ശ്രീമതി

Jul 24, 2026 03:10 PM

പി.ടി. തോമസ് മുൻപ് വ്യാജ ആരോപണം ഉന്നയിച്ചു; അന്ന് നടപടി എടുത്തില്ലെന്ന് പി.കെ. ശ്രീമതി

പി.കെ. ശ്രീമതിക്കെതിരായ വ്യാജ പെൻഷൻ വാർത്ത. പി.ടി. തോമസിനെതിരെ ആരോപണം. മാനനഷ്ടക്കേസ് നൽകുമെന്ന് പ്രഖ്യാപനം. സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും...

Read More >>
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത: മുഖ്യമന്ത്രി ഇടപെട്ടു, മാനനഷ്ടക്കേസുമായി ശ്രീമതി

Jul 24, 2026 03:01 PM

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത: മുഖ്യമന്ത്രി ഇടപെട്ടു, മാനനഷ്ടക്കേസുമായി ശ്രീമതി

അനർഹ പെൻഷൻ ആരോപിച്ച് പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത. മുഖ്യമന്ത്രി അഭ്യന്തര വകുപ്പിന് നിർദ്ദേശം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന്...

Read More >>
adimage
പ്രതിപക്ഷ ബഹളം രൂക്ഷം; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം, ലോക്സഭ പിരിഞ്ഞു

Jul 24, 2026 02:28 PM

പ്രതിപക്ഷ ബഹളം രൂക്ഷം; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം, ലോക്സഭ പിരിഞ്ഞു

NEET വിഷയത്തിൽ പ്രതിപക്ഷ ബഹളം. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം. ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു. ലോക്സഭ ഇന്നത്തേക്ക്...

Read More >>
സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്

Jul 24, 2026 02:01 PM

സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്

തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന സമിതി. കേന്ദ്ര നേതൃത്വത്തിന് വിമർശനം. പിശകുകൾ നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നെന്ന് നേതാക്കൾ. എം.എ....

Read More >>
സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

Jul 24, 2026 01:06 PM

സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

സി-ഡിറ്റ് കണ്ണൂർ താഴെ ചൊവ്വയിൽ DCA, Tally, DTP, MS Office കോഴ്സുകൾ സ്കോളർഷിപ്പോടെ. എസ്എസ്എൽസി യോഗ്യത. SC/ST/BPL സംവരണം. അവസാന തീയതി ജൂലൈ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage