---
title: "കർഷക സമരങ്ങൾ ഉൾപ്പെടെയുള്ള സമരങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടാതെ പോകുന്നു: രാജ്യസഭാ എംപി സന്തോഷ്കുമാർ"
english_title: "Santhosh kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37444/santhosh-kumar"
published_at: "2022-04-13T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256a59bf28ed_Screenshot_20220413_155711.jpg"
keywords: []
---

# കർഷക സമരങ്ങൾ ഉൾപ്പെടെയുള്ള സമരങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടാതെ പോകുന്നു: രാജ്യസഭാ എംപി സന്തോഷ്കുമാർ

> **Lead Summary:** കർഷക സമരങ്ങൾ ഉൾപ്പെടെയുള്ള സമരങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടാതെ പോകുന്നുണ്ടെന്ന് രാജ്യസഭാ എംപി അഡ്വക്കേറ്റ് പി സന്തോഷ്കുമാർ പറഞ്ഞു. ഇടതുപക്ഷത്തിന് അടിത്തട്ടിൽ സംഘടനാപരമായ ദൗർബല്യം ഉണ്ട് .

## Article Content

കർഷക സമരങ്ങൾ ഉൾപ്പെടെയുള്ള സമരങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെടാതെ പോകുന്നുണ്ടെന്ന് രാജ്യസഭാ എംപി അഡ്വക്കേറ്റ് പി സന്തോഷ്കുമാർ പറഞ്ഞു. ഇടതുപക്ഷത്തിന് അടിത്തട്ടിൽ സംഘടനാപരമായ ദൗർബല്യം ഉണ്ട് .

എന്നാൽ ആശയപരമായ പരാജയം ഇല്ല . ഒത്തുപിടിച്ചാൽ ബിജെപി ഭരണം ഇല്ലാതാക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ. ജനങ്ങളിൽ ഇടതുപക്ഷം പ്രതീക്ഷ പുലർത്തുന്നു.

രാഷ്ട്രീയത്തിൽ നിരാശയുടെ പ്രശ്നമില്ലെന്നും കണ്ണൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു സമരങ്ങൾ പലതും രാഷ്ട്രീയവൽക്കരിക്ക പെടാതെ പോകുന്നു എന്നത് സത്യമാണ്    പരാജയങ്ങളിൽ നിന്നും കോൺഗ്രസ് ആത്മപരിശോധന നടത്തുന്നില്ല.

കോൺസ് ഒരു സെമിനാറിൽ പോലും പങ്കെടുക്കാൻ താല്പര്യം ഇല്ലാത്തവരായി മാറി. ഫലത്തിൽ ചിലയിടങ്ങളിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപി ഭരണത്തിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയില്ല എന്ന് ഉറപ്പാണ്. ഇന്നത്തെ അപകടകരമായ സാഹചര്യം അതിജീവിക്കാൻ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ.

പാർലമെൻററി വിജയം എന്നതും ഭൂരിപക്ഷം എന്നതും ആത്യന്തികമായ ഒന്നല്ല. സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നും സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ബിജെപിക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒന്നിക്കണം. ബിജെപിക്കെതിരെ സഖ്യം ഉണ്ടാവണം. എന്നാൽ സാഹചര്യങ്ങൾ മുൻ നിർത്തി സംസ്ഥാന അടിസ്ഥാനത്തിൽ ഉള്ളതാണ് ധാരണകൾ ബിജെപിക്കെതിരെ അയഞ്ഞ നയങ്ങൾ സ്വീകരിക്കാൻ മാത്രമേ കോൺഗ്രസിന് കഴിയുന്നുള്ളൂ. 

തീരുമാനമെടുത്താൽ അത് നടപ്പാക്കാനുള്ള ശേഷി നിലവിൽ ബിജെപിക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഭൂരിപക്ഷം ജനാധിപത്യത്തിൽ അവസാനവാക്ക് അല്ല എന്നോർക്കണം. ജനങ്ങളാണ് ചരിത്രം നിർണയിക്കുന്നത്. സാഹചര്യങ്ങളും ഭൂരിപക്ഷവും മാറാം.

നിലവിൽ ലോക്സഭ രാജ്യസഭ കളിലായി ഇടതുപക്ഷത്തിന് 12 എംപിമാർ മാത്രമേയുള്ളൂ എന്നത് സത്യമാണ്. എന്നാൽ ഇടതുപക്ഷത്തിന് ഇന്ത്യൻ ജനതയിൽ നല്ല സ്വാധീനമുണ്ട്. സാധ്യതയുണ്ട്. കേരളത്തിന്റെ വികസനത്തിനൊപ്പം കണ്ണൂർ ജില്ലയുടെ വികസനം കൂടിയാണ് ഏറ്റവും വലിയ പ്രശ്നം. മുമ്പത്തെപ്പോലെ മലബാറിനോടുള്ള അവഗണന എന്ന പരാതി ഇപ്പോഴില്ല.

ജില്ലയിലെ ദുർബല ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് എം.പി. എന്ന നിലയിൽ ആദ്യം ശ്രമിക്കുക. ആദിവാസികൾ , മറ്റ് ദുർബല വിഭാഗങ്ങൾ വിദ്യാഭ്യാസമേഖലയിൽ പിന്നാക്കം നിൽക്കുന്നവർ, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുക  കോടഞ്ചേരിയിൽ ലൗജിഹാദ് എന്ന ജോർജ് എം തോമസിന്റെ പരാമർശം ഒറ്റപ്പെട്ട ശബ്ദമാണ്.

അതിനെ എല്ലാവരും തള്ളിപ്പറഞ്ഞിട്ടുണ്ട്. മഹത്തായ ആരവങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ശബ്ദത്തിന് എന്ത് പ്രസക്തി എന്നും പി.സന്തോഷ് കുമാർ അഡ്വക്കറ്റ് പി സന്തോഷ് കുമാർ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു പ്രസ്ക്ളബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, വൈസ് പ്രസിഡൻറ്റ് ശ്ബ്ന പത്മൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37444/santhosh-kumar)