---
title: "കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര ഡോക്ടർ ക്ഷാമം: 120 തസ്തികകൾ ഒഴിവ്"
english_title: "Kannur Government Hospitals Face Doctor Shortage: 120 Posts Vacant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374491/kannur-govt-hospitals-doctor-shortage-120-vacancy-kgmoa"
published_at: "2026-07-25T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64505660f0a_download_(3).jpeg"
keywords: ["Kannur", "Government Hospital", "Doctor Shortage", "KGMOA", "Taluk Hospital"]
---

# കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര ഡോക്ടർ ക്ഷാമം: 120 തസ്തികകൾ ഒഴിവ്

> **Lead Summary:** **കണ്ണൂർ:** ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കടുത്ത ഡോക്ടർ ക്ഷാമം. 120 ഡോക്ടർ തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്.

## Article Content

**കണ്ണൂർ:** ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കടുത്ത ഡോക്ടർ ക്ഷാമം. 120 ഡോക്ടർ തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്.

ഡോക്ടർമാരുടെ അഭാവം മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിതി രൂക്ഷമാണ്.

ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെയും പ്രതികൂലമായി ബാധിച്ചു. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ് നൽകി KGMOA കണ്ണൂർ DMOയ്ക്ക് കത്ത് നൽകി.

പഴയ പാറ്റേൺ, കൂടുന്ന രോഗികൾ

വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ആശുപത്രികൾ പ്രവർത്തിക്കുന്നതെന്ന് KGMOA ആരോപിച്ചു. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ല.

തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതായും സംഘടന ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്നാണ് പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374491/kannur-govt-hospitals-doctor-shortage-120-vacancy-kgmoa)